HOME
DETAILS
MAL
പത്താമത് സിഗ്നേച്ചര്‍ കളക്ഷന്‍ ഷോ ആറിന്
backup
July 04 2018 | 09:07 AM
തൃശൂര്‍: ചാലക്കുടി നിര്‍മല കോളജിലെ അവസാന വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥികളുടെ പത്താമത് സിഗനേച്ചര്‍ കളക്ഷന്‍ ഷോ വെള്ളിയാഴ്ച പുഴയക്കല്‍ ലുലു ഇന്റര്‍നാഷനല്‍ കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിക്കും. ആര്‍ട്ട് മാനിയ പ്രധാന ആശയമാക്കി വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വിവിധ കലാ വിഭാഗങ്ങളില്‍ നിന്നും അഞ്ചുവസ്ത്രങ്ങള് വീതമാണ് ഒരോരുത്തരുടെയും കളക്ഷനിലുള്ളത്. നൂതനമായ ആശയങ്ങളും പാറ്റേണുകളും മാറ്റു കൂട്ടുന്ന സിഗ്നേച്ചര്‍ 18 സിനിമനടനും സംവിധായകനുമായ ദിനേശ് പ്രഭാകര്‍ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഫോേട്ടാഗ്രാഫര്‍ റെജിഭാസ്കറും പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അമിത ടോണി മാത്യുവുമാണ് വിധികര്‍ത്താക്കള്‍.
വാര്‍ത്തസമ്മേളനത്തില്‍ ഫാഷന്‍ ഡിസൈനിങ് മേധാവി ഇന്ദു ഫ്രാന്‍സിസ്, പി.ആര്.ഒ എബിന് ജോസ്, വിദ്യാര്‍ഥി പ്രതിനിധി അഞജലി രാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."