പുല്‍വാമ: ഭീകരക്യാംപുകളില്ല; ഇന്ത്യന്‍ തെളിവുകള്‍ തള്ളി പാകിസ്താന്‍
ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാകിസ്താന്‍. ഭീകരക്യാംപുകളുണ്ടെന്ന് ഇന്ത്യ പറഞ്ഞ 22 സ്ഥലങ്ങളില്‍ സമഗ്ര പരിശോധന നടത്തിയെന്നും എന്നാല്‍ ഇത്തരത്തിലുള്ള ക്യാംപുകളൊന്നും കണ്ടെത്തിയില്ലെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആക്രമണവുമായി ബന്ധമുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന 54 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ അവര്‍ക്ക് ആക്രമണത്തില്‍ ബന്ധമില്ലെന്ന് കണ്ടെത്തി.
ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുകയാണെങ്കില്‍ അനുമതി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യ തെളിവുകള്‍ കൈമാറിയ ഉടനെ അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും നിരവധി പേരെ പിടികൂടിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആറു ഭാഗങ്ങളിലായി 91 പേജുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഇതില്‍ നിരവധി ഭാഗങ്ങള്‍ പൊതുവായുള്ള ആരോപണങ്ങളാണ്. പുല്‍വാമ ആക്രമണത്തിലാണ് പാകിസ്താന്‍ പ്രധാനമായും ശ്രദ്ധിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയ്ക്കായി ഉപയോഗിച്ചെന്നും മന്ത്രാലയം പറഞ്ഞു.
ടെലിഫോണ്‍ നമ്പറുകളും വാട്‌സ് ആപ്പ് ഐഡികളുമാണ് ഇന്ത്യ തെളിവായി കൈമാറിയതെന്നു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ നല്‍കിയ എല്ലാ തെളിവുകളും സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കി.
ഭീകരന്‍ ആദില്‍ അഹമ്മദ് ധര്‍ നടത്തിയ കുറ്റസമ്മത വിഡിയോയും പരിശോധിച്ചു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സന്ദേശങ്ങളും കൈമാറാന്‍ ഉപയോഗിച്ച നമ്പറുകളും പരിശോധിച്ചു.
സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
കൂടുതല്‍ തെളിവുകള്‍ നല്‍കിയാല്‍ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും ശക്തമായ നടപടി സ്വീകരിക്കാമെന്നും പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പാക് വിദേശകാര്യ സെക്രട്ടറി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരക്ക് കൈമാറിയത്.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 27ന് ആണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."