സമരം കഴിഞ്ഞ് ഒരാഴ്ചയായിട്ടും കുടില്‍ പൊളിച്ചുമാറ്റിയില്ല
കിളിമാനൂര്‍: സമരം കഴിഞ്ഞ് ഒരാഴ്ചയായിട്ടും കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലെ കേരള എന്‍.ജി.ഒ അസോസിയേഷന് കെട്ടിയ കുടില്‍ പൊളിച്ചുമാറ്റിയില്ല. സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കുടില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കേരള എന്‍.ജി.ഒ അസോസിയേഷന് സംഘടിപ്പിച്ച കുടില്‍ കെട്ടി പട്ടിണി സമരത്തിന്റെ ഭാഗമായാണ് കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ കുടില്‍ കെട്ടിയത്.
കഴിഞ്ഞ മാസം 27 നായിരുന്നു സമരം .ഇന്നലെ ഉച്ചവരെയും കുടില്‍ തല്‍സ്ഥാനത്ത് തന്നെ വച്ചിരിക്കുകയാണ്. മിനി സിവില്‍ സ്റ്റേഷനില്‍ സബ്ട്രഷറി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, വില്ലേജ് ഓഫിസ് അടക്കം നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധിയാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെ വരുന്നത്. കുടില്‍ പൊളിച്ചു മാറ്റാന്‍ ആരോട് പറയണം ആര് പൊളിച്ചു മാറ്റും എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ജീവനക്കാരും പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."