HOME
DETAILS
MAL
ബൈക്കില്‍ കറങ്ങുമ്പോള്‍ പാമ്പ് ലിഫ്റ്റ് ചോദിച്ചാലോ- വീഡിയോ
backup
April 19 2017 | 12:04 PM
ബൈക്ക് ഓടിക്കുമ്പോള്‍ ചെറിയൊരു തടസ്സം പോലും ചിലപ്പോള്‍ വലിയ അപകടത്തിലെത്തിക്കാറുണ്ട്. ചെറിയൊരു കുഴി മതി, വലിയ അപകടത്തില്‍പ്പെടാന്‍. ഇവിടെ അപകടമൊന്നും സംഭവിപ്പിച്ചില്ല, പക്ഷെ, കാണികളെ ഒരു നിമിഷം കോരിത്തരിപ്പിക്കും ഈ ദൃശ്യം.
തായ്‌ലാന്റില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പിറകിലുള്ള കാറിലുള്ളവര്‍ പകര്‍ത്തിയതാണ്. മനോഹരമായ റോഡിലൂടെ കയറ്റവും ഇറക്കവും ആസ്വദിച്ചു പോവുന്നതിനിടെ വലിയൊരു പാമ്പ് ബൈക്കിനു കുറുകെ ചാടുന്നു.
ബൈക്ക് യാത്രക്കാരന്‍ ചെറുതായൊന്ന് ഞെട്ടിയെങ്കിലും തിരിഞ്ഞുനോക്കാതെ യാത്ര തുടര്‍ന്നു. പക്ഷെ, ഈ വീഡിയോ എടുത്തയാളും കാണുന്നവരും വീണ്ടും വീണ്ടും ഞെട്ടിപ്പോവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."