പരമ്പര സ്വന്തമാക്കി കംഗാരുപ്പട
ദുബൈ: ഇന്ത്യക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ പാക്കിസ്താനെതിരേയും കംഗാരുക്കള്‍ പരമ്പര സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാക്കിസ്താനെ പരാജയപ്പെടുത്തിയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. നേരത്തെ രണ്ട് മത്സരങ്ങളിലും ഓസീസായിരുന്നു ജയം കൊയ്തത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസീസ് 3-0ത്തിന് സ്വന്തമാക്കി. 80 റണ്‍സിനായിരുന്നു ആസ്ത്രേലിയയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ പാകിസ്താന് 186 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും (90) ഗ്ലെന്‍ മാക്സ്വെല്ലിന്റെയും (71) അര്‍ധസെഞ്ചുറികളാണ് ഓസീസ് വിജയത്തിന് അടിത്തറയിട്ടത്. 136 പന്തില്‍ അഞ്ച് ബൗണ്ട@റിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. 55 പന്തില്‍ എട്ട് ബൗ@ണ്ടറിയും ഒരു സിക്സറും മാക്സ്വെല്ലിന്റെ ഇന്നിങ്സിലുണ്ട@ായിരുന്നു.
പാകിസ്താന് ബാറ്റിങ് നിരയില്‍ ഇമാമുല്‍ ഹഖ് (46), ഇമാദ് വസിം (43), ഉമര്‍ അക്മല്‍ (36), ക്യാപ്റ്റന്‍ ശുഐബ് മാലിക്ക് (31) എന്നിവര്‍ക്കു മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. പാകിസ്താന് ബാറ്റിങ് നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓസീസ് ബൗളര്‍ കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്. ഒന്നാം ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും എട്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."