പതാരത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചതായി പരാതി
ശാസ്താംകോട്ട: ശൂരനാട് പതാരത്ത് സ്കൂളും പരിസരവും കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. കഞ്ചാവ്, മയക്ക് മരുന്ന് മാഫിയയുടെയും പൂവാലന്മാരുടെയും ശല്യം കാരണം സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പരിസര വാസികളും ഭീതിയിലാണ്.
പൂവാലന്മാര് ആഡംബര ബൈക്കുകളില്‍ സ്കൂളിന് മുന്നിലൂടെ അമിത വേഗതയില്‍ പായുന്നത് വന്അപകടഭീഷണി ഉയര്‍ത്തുന്നു. അതേസമയം സ്കൂളിന് സമീപം സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ നശിപ്പിക്കുന്നതുമൂലം സ്ഥലത്ത് സംഘര്‍ഷം പതിവാണ്. ഇത് സ്കൂളിന്റെ പഠനാന്തരീക്ഷത്തെ ബാധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. അതേസമയം സ്കൂള്‍ അധികൃതരും പൊതുജനങ്ങളും ശൂരനാട് പൊലിസില്‍ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം തുടരുകയാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."