HOME
DETAILS

സഊദിയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരേ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഫുഡ് ബാങ്ക്

  
backup
July 04 2018 | 11:07 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b4%e0%b4%be%e0%b4%95%e0%b5%8d-3

ജിദ്ദ: സഊദിയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരേ ശക്തമായ നിര്‍ദ്ദേശവുമായി സഊദി ഫുഡ്ബാങ്കായ ഇത്ആം രംഗത്തെത്തി. പ്രതിവര്‍ഷം 427 ടണ്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സഊദിയില്‍ പാഴാക്കപ്പെടുന്നതായി യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണിത്.

പാഴാക്കുന്ന ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ ഈടാക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശമാണ് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തിന് ഫുഡ്ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുമായി മന്ത്രാലയം വ്യക്തമായ കരാര്‍ ഉണ്ടാക്കണം. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം ലൈസന്‍സ് നിബന്ധനയായി മാറ്റണമെന്നും ഇത്ആം ആവശ്യപ്പെട്ടു.

ഭക്ഷണം പാഴാക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാക്കാനാവൂ എന്ന് ഫുഡ്ബാങ്കിന്റെ സെക്രട്ടറി ജനറല്‍ ഫൈസല്‍ ശോഷാന്‍ പറഞ്ഞു. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സഊദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. എന്നാല്‍ സഊദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ബില്യണ്‍ റിയാലിന്റെ ഭക്ഷണമാണ് നഷ്ടപ്പെടുന്നത്. സവിശേഷ ഡിന്നര്‍ പാര്‍ട്ടികള്‍, വിവാഹ സല്‍ക്കാരം, റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബൊഫെകള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇത് തടയാന്‍ സഊദിയില്‍ നിയമങ്ങളില്ല. ഈവര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ തന്നെ രാജ്യത്ത് പാഴാകുമായിരുന്ന 1.8 ദശലക്ഷം ഭക്ഷണപ്പൊതികളും അഞ്ച് ലക്ഷം പഴംപച്ചക്കറി കൊട്ടകളും ശേഖരിച്ച് കിഴക്കന്‍ പ്രവിശ്യകളില്‍ വിതരണം ചെയ്യാന്‍ ഫുഡ്ബാങ്കിന് സാധിച്ചതായും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago