HOME
DETAILS

റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കണമെന്ന്

  
backup
March 28 2019 | 21:03 PM

%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%af%e0%b4%be%e0%b4%b1

 

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള തടസങ്ങള്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. പദ്ധതി രേഖ തയാറാക്കാന്‍ റയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതു പ്രകാരം ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി കബളിപ്പിച്ച രണ്ടുകോടി രൂപ ഡി.എം.ആര്‍.സിക്ക് നല്‍കാത്തത് മാത്രമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവര്‍ത്തികള്‍ തടസപ്പെട്ടതിനുള്ള കാരണം.


പദ്ധതിരേഖ തയാറാക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള റയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനുള്ള ചെലവ് എട്ടു കോടി രൂപ നല്‍കാമെന്നുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്. പണം നല്‍കാത്തതുകൊണ്ടും കേരള സര്‍ക്കാരിന്റെ നിസഹകരണം കൊണ്ടുമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് ഡി.എം.ആര്‍.സിയും വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സൗത്ത് ശാഖയില്‍ രണ്ടു കോടി രൂപ ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്ന് 2017 ഫെബ്രുവരി 13നാണ് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ പണം ഡി.എം.ആര്‍.സിക്ക് നല്‍കാത്തതിന് ഒരു കാരണവും കേരള സര്‍ക്കാര്‍ പറയുന്നുമില്ല. ഇതിനിടയില്‍ റയില്‍വേ ബോര്‍ഡിന്റേയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായി 18 കോടിയിലധികം രൂപ ചെലവഴിച്ച് തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് വേണ്ടി മൂന്നുതവണ വിവിധ ഏജന്‍സികളെക്കൊണ്ട് സര്‍വേ നടത്തിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പു മൂലം ഈ സര്‍വേകള്‍ പൂര്‍ത്തിയാക്കാനായില്ല. പ്രാഥമിക പഠന റിപ്പോര്‍ട്ടുകളില്‍ തലശ്ശേരി-മൈസൂര്‍ പാത വലിയ നഷ്ടം വരുത്തുമെന്നും പ്രായോഗികമല്ല എന്നുമാണ് വിലയിരുത്തിയിട്ടുള്ളത്. ഇപ്പോള്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും റയില്‍വേ ബോര്‍ഡും നല്‍കിയ അനുമതികള്‍ ദുരുപയോഗപ്പെടുത്തി തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി വകമാറ്റാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ടു പാതകളും കൂട്ടിയോജിപ്പിച്ച് ഒരു പാതയാക്കി നടപ്പാക്കാനുള്ള ശ്രമം ഫലത്തില്‍ രണ്ടു പാതകളും ഇല്ലാതാക്കും.


റയില്‍വേ ബോര്‍ഡും ഡി.എം.ആര്‍.സിയും നിര്‍ദേശിക്കുകയും കര്‍ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത അലൈന്‍മെന്റ് പ്രകാരം നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കുകയും ഈ പാതയിലെ സൗകര്യപ്രദമായ സ്ഥലത്തുനിന്ന് പിന്നീട് രണ്ടാം ഘട്ടമായി തലശ്ശേരി പാതക്കുവേണ്ടി ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ച് പകരം തലശ്ശേരി-മൈസൂര്‍ റയില്‍ പാത കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ ദുര്‍വാശിയാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതിയെ ഇല്ലാതാക്കുന്നത്. അതോടൊപ്പം തലശ്ശേരി-മൈസൂര്‍ റയില്‍പാത ചിലര്‍ക്ക് അഴിമതി നടത്താനുള്ള അവസരവുമായി മാറുകയാണ്. 18 കോടിയിലധികം രൂപ മുടക്കി പല അലൈന്‍മെന്റുകള്‍ മാറിമാറി സര്‍വേ നടത്തുകയാണ്. കൊങ്കണ്‍ റയില്‍വേക്കാണ് ഇതിന്റെ കരാര്‍ നല്‍കിയിട്ടുള്ളതെങ്കിലും കൊങ്കണ്‍ റയില്‍വേ ഇത് വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപകരാറുകളായി നല്‍കിയിരിക്കുകയാണ്. ഇത് വലിയ അഴിമതിക്കുള്ള അവസരമൊരുക്കുന്നുണ്ട്. കബനിനദിക്കടിയിലൂടെ പുഴക്ക് സമാന്തരമായി ടണല്‍ നിര്‍മിക്കാന്‍ സര്‍വേ നടത്താനുള്ള തീരുമാനവും ഇത്തരം ഗൂഡലക്ഷ്യത്തോടെയാണ്. തലശ്ശേരി-മൈസൂര്‍ റയില്‍പാതയോടുള്ള കേരള സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന ഒരു ലോബിയും സമാന്തരമായി വളര്‍ന്നരുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഡി.എം.ആര്‍.സിയുടെ അക്കൗണ്ടിലേക്ക് അനുവദിച്ച രണ്ടുകോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര്‍ തയാറാക്കാനുള്ള തടസ്സം നീക്കാന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. ഈ വൈകിയ വേളയിലെങ്കിലും വയനാട് ജനതയുടെ ഏറ്റവും വലിയ അഭിലാഷത്തിന് കേരള സര്‍ക്കാര്‍ തടസം നില്‍ക്കരുതെന്നാണ് ആവശ്യമുയരുന്നത്.


വയനാടന്‍ ജനതയെ വഞ്ചിക്കരുത്


സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള തടസങ്ങള്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ മത്തായി, വി. മോഹനന്‍, എം.എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, അഡ്വ. ജോസ് തണ്ണിക്കോട്, ജോയിച്ചന്‍ വര്‍ഗീസ്, ജോണി പാറ്റാനി, അനില്‍, സംഷാദ്, നാസര്‍ കാസിം, സി.എച് സുരേഷ്, ഇ.പി ഇസ്മായില്‍, അബ്ദുള്‍ റസാഖ്, ഡോ. തോമസ് മോഡിശ്ശേരി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  2 months ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  2 months ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  2 months ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  2 months ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  2 months ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  2 months ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  2 months ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  2 months ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago