സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരത്തില്‍ പ്രകടനം നടത്തി പരിസ്ഥിതി ഐക്യവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം
പാലക്കാട്: സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. കോട്ടമൈതാനത്തു നിന്ന് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പരിസ്ഥിതി ഐക്യവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. മൂന്നാര്‍ മാതൃകയില്‍ കേരളത്തിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കി തിരിച്ചുപിടിക്കാന്‍ തയ്യാറാവുന്ന ശ്രീറാം വെങ്കിട്ട രാമനെ പൊലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത യോഗം പരിസ്ഥിതി പ്രവര്ത്തകന് ശ്യംകുമാര്‍ തേങ്കുറിശ്ശി ഉദ്ഘാടനം ചെയ്തു.
എസ്. ഗുരുവായൂരപ്പന് അധ്യക്ഷനായി. ബോബന് മാട്ടുമന്ത, ബി. സുധാകരന്, ടി. അജിത്കുമാര്‍, അഖിലേഷ് കുമാര്‍, ദീപം സുരേഷ്, ഗിരീഷ് അയ്യര്‍, എ.സി. സിദ്ധാര്ത്ഥന്, റാഫി ജൈനിമേട്, ദിലീപ് മാത്തൂര്‍, വിപിന്‍ദാസ്, കെ.എന്‍ സഹീര്‍, ശ്യാം പ്രസാദ്, ഗോകുല്‍, ശ്യാം, രമേഷ്, പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."