ബഹ്‌റൈനില്‍നിന്നു ഉംറ തീര്‍ഥാടകരുമായി പുറപ്പെട്ട ബസ് അപകടത്തില്‍പെട്ടു; രണ്ടു മരണം
മനാമ: ബഹ്‌റൈനില്‍നിന്ന് ഉംറ തീര്‍ഥാടകരുമായി പുറപ്പെട്ട ബസ് അപകടത്തില്‍ പെട്ടു രണ്ടു പേര്‍ മരിച്ചു.
ബഹ്‌റൈന്‍ സ്വദേശിയായ സൈനബ് അഹ് മദ് അല്‍ സമാഹിജി(18), ബസ് ഡ്രൈവര്‍ സയ്യിദ് മുസ്ഥഫ അലി യൂസുഫ് (43) എന്നിവരാണ് മരണപ്പട്ടത്.
ബഹ്‌റൈനിലെ അഹ്ലുല്‍ ജൂദ് ഹജ്ജ്ഉംറ ഗ്രൂപ്പിെന്റ കീഴില്‍ 49 പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. മദീനയില്‍ നിന്നും 300 കി.മീറ്റര്‍ അകലെ അല്‍ഖസീം പ്രവിശ്യയിലായിരുന്നു അപകടം.
ഇവിടെ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടൈക്ക് ചെയ്യുന്നതിനിടെ നിരങ്ങി നീങ്ങിയ ബസിന്റെ ടയര്‍ പൊട്ടി ബസ് തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും. ചിലരുടെ പരുക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ രാജാവിെന്റ നിര്‍ദേശ പ്രകാരം നീതിന്യായ ഇസ്‌ലാമിക കാര്യഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചു തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബഹ്‌റൈനിലെ ഇസ്ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് അറിയിച്ചു.
മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളുമായി ബന്ധപ്പെടുകയൂം വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.
സൗദിയിലെ ബഹ്‌റൈന്‍ എംബസി വൃത്തങ്ങളും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."