HOME
DETAILS

ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്ന വിധി

  
backup
July 04 2018 | 17:07 PM

%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81

ഡല്‍ഹി സംസ്ഥാനത്തിന്റെ യഥാര്‍ഥ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കല്ല, തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിനാണെന്ന സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഫെഡറലിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കനത്ത പ്രഹരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണറേക്കാള്‍ സംസ്ഥാനത്തിന്റെ അധികാരം മുഖ്യമന്ത്രിക്കാണെന്നും സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ ബെഞ്ച് അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത, രാജ്യതലസ്ഥാനം കൂടിയായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്ന് വ്യക്തമായി 2016 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ച വിധി അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതുവെയും ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുളള ആം ആദ്മി സര്‍ക്കാരിന് പ്രത്യേകിച്ചും വന്‍ നേട്ടമാണ്. സര്‍ക്കാരിന്റെ നയനിലപാടുകളില്‍ നിരന്തരം ഇടപെടുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും സഹമന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിലാണ് ലഫ്. ഗവര്‍ണറുടെ വസതിയില്‍ ഉപവാസ സമരം നടത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിച്ച് ലഫ്. ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഭരണഘടനാ ബെഞ്ച് ശരിവച്ചിരിക്കുകയാണ്. എങ്കിലും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന ആവശ്യം ഭരണഘടനാ ബെഞ്ച് അംഗീകരിച്ചിട്ടില്ല. ഡല്‍ഹിക്ക് പ്രത്യേക പദവി ലക്ഷ്യമിട്ട് പാര്‍ലമെന്റ് നിയമം പാസാക്കിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യം പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു.
എങ്കിലും രാജ്യത്ത് ഫെഡറലിസം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്ന് പറയാതെ വയ്യ. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണ് ഒന്നിനുപിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സംസ്ഥാനങ്ങള്‍ക്ക് ധനവിഹിതം പങ്കുവയ്ക്കുന്നതില്‍ പോലും സേച്ഛാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. മോദി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരില്‍ മിക്കവരും സംസ്ഥാന സര്‍ക്കാരുമായി രമ്യതയോടെ പ്രവര്‍ത്തിക്കുന്നതിന് പകരം ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചുവരുന്നത്. പുതുച്ചേരിയിലെ ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി ഇതിന് മികച്ച ഒരു ഉദാഹരണമാണ്. മുഖ്യമന്ത്രിയും മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ നിയമസഭാംഗങ്ങളെ ഏകപക്ഷീയമായ നാമനിര്‍ദേശം ചെയ്ത സംഭവം പോലും അവിടെയുണ്ടായി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ സമവായ രീതി കൈവിട്ടതോടെ സര്‍ക്കാരിന്റെ നിരവധി പദ്ധതികളാണ് സ്തംഭനത്തിലായത്. ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഒട്ടനവധി ജനപക്ഷസംരംഭങ്ങള്‍ ഇതുമൂലം തടസപ്പെട്ടു. സുപ്രിംകോടതി വിധി ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന കെജ്‌രിവാളിന്റെ പ്രതികരണം അതുകൊണ്ടുതന്നെ അക്ഷരാര്‍ഥത്തില്‍ ശരിയാണ്.
അജഗളസ്തനം പോലെ യാതൊരു പ്രയോജനവുമില്ലാത്ത പദവിയാണ് ഗവര്‍ണര്‍മാരുടേതെന്ന് നിയമവിദഗ്ധരും രാജ്യതന്ത്രജ്ഞരും പലതവണ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രഭരണകക്ഷിയുടെ ഇഷ്ടക്കാര്‍ക്കുള്ള ലാവണമായി രാജ്ഭവനുകള്‍ മാറിയിരിക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. ഗവര്‍ണര്‍ പദവികള്‍ എടുത്തുകളയുകയോ നിലവിലെ അധികാരങ്ങളും ആഡംബരങ്ങളും നിയന്ത്രിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്നതാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ബുധനാഴ്ചത്തെ വിധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago