പട്ടിമറ്റം കോലാന്‍കുടി പാലം അപകട ഭീഷണിയില്‍
പള്ളിക്കര : അറുപത് വര്‍ഷം പഴക്കമുള്ള പട്ടിമറ്റം കോലാന്‍കുടി പാലം അപകട ഭീഷണിയില്‍. എറുണാകുളം തേക്കടി ഹൈവേയില്‍ പട്ടിമറ്റത്തിന് സമീപമാണ് കോലാന്‍കുടി പാലം. മെട്രോ നഗരത്തിലേക്കുള്ള നിര്‍മ്മാണ സാമഗ്രകള്‍ ഉള്‍പ്പെടെ വലിയടോറസുകളില്‍ ഈ പാലം കടന്നാണ് കൊണ്ട് പോകുന്നത്. റോഡിലെ മറ്റ് ഭാഗങ്ങളില്‍ ആവശ്യത്തിന് വീതിയുണ്ടങ്കിലും പാലത്തില്‍ കൂടി ഇരു ദിശയിലേക്കും രണ്ട് വാഹനങ്ങള്‍ കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത് മൂലം ഈ ഭാഗത്ത് ഗതാഗതകുരിക്കും രൂക്ഷമാണ്.
പാലത്തിന് വീതികുറവായതിനാല്‍ പലപ്പോഴും കാല്‍നടക്കാര്‍ കരിങ്കല്ല് കെട്ടിന് മുകളിലൂടെയാണ് നടക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാലത്തിന്റെ കമ്പികള്‍ തുരുമ്പെടുത്ത് നശിക്കാറായ അവസ്ഥയാണ്. പല പ്രാവശ്യം റോഡ് നന്നാക്കിയെങ്കിലും കരിങ്കല്ല് കെട്ടോ പാലമോ നന്നാക്കിയിട്ടില്ല. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ദിവസവും ഇതുവഴികടന്ന് പോകുന്നതാണ്.
കൂടാതെ കിഴക്കന്‍ മേഖലയില്‍ നിന്നും എറുണാകുളത്തേക്ക് വരുന്ന എളുപ്പവഴിയും ഇതാണ്. എത്രയും വേഗം പുതിയ പാലം പണിയണമെന്ന നാട്ടുകരുടെ ആവശ്യം ശക്തമാകുന്നതോടൊപ്പം പ്രതിഷേധ സമരങ്ങള്‍ നടത്തുന്നു യുവജന സംഘടനകള്‍ രംഗത്തു വന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."