സി വിജില്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്ത്. പണവും മറ്റും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമം ഇനി അവസാനിപ്പിക്കേണ്ടിവരും. സി വിജില്‍ (സിറ്റിസണ്‍ വിജില്‍) എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ തയാറായത്. തെരഞ്ഞെടുപ്പ് കാലത്തെ ഏതുതരത്തിലുള്ള ചട്ടലംഘനങ്ങളും പൊതുജനങ്ങള്‍ക്ക് ഈ ആപ്പുവഴി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കാം. പണം നല്‍കി വോട്ടു പിടിക്കല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ തുടങ്ങി എല്ലാം ആപ്പ് വഴി അറിയിക്കാം.
ഈയിടെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഇത് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."