HOME
DETAILS
MAL
അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മകന് സിറിയയില്‍ കൊല്ലപ്പെട്ടു
backup
July 04 2018 | 18:07 PM
ദമസ്കസ്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മകന് ഹുദൈഫ അല്‍ ബദ്രി സിറിയയില്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തുമ്പോള്‍ ഹോംസിലാണ് കൊലപ്പെട്ടത്. ഹുദൈഫയുടെ മരണം സംബന്ധിച്ച് വിവരം ഐ.എസ് തന്നെയാണ് പുറത്തുവിട്ടത്. തോക്കേന്തിയ കൗമാരക്കാരന്റെ ചിത്രത്തോടൊപ്പമുള്ള മരണ വിവരണമാണ് പ്രചരിക്കുന്നത്. എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
ഐ.എസ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ തലക്ക് 25 മില്യന്‍ ഡോളര്‍ വിലയാണ് യു.എസ് പ്രഖ്യാപിച്ചത്. നിരവധി തവണ കൊല്ലപ്പെട്ടെന്ന പ്രചാരണമുണ്ടായെങ്കിലും ബഗ്ദാദി ഇപ്പോഴും ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഐ.എസിന്റെ തലവനായി 2014ല്‍ ഇറാഖിലെ മൊസൂളില്‍ വച്ചാണ് അദ്ദേഹം സ്വയം പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."