തൈക്കാട്ടുശേരി ഫെറിയില്‍ വിനോദ സഞ്ചാര കേന്ദ്രം വരുന്നു
പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഫെറിയില്‍ വിനോദ സഞ്ചാര കേന്ദ്രം വരുന്നു. തൈക്കാട്ടുശ്ശേരിതുറവൂര്‍ ഭാഗത്ത് മുമ്പുണ്ടായിരുന്ന ചങ്ങാട ഫെറിയിലാണ് വിപുലമായ വിനോദസഞ്ചാര കേന്ദ്രം വരുന്നത്. 50 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ആദ്യ അംഗീകാരം ലഭിച്ചു.
തൈക്കാട്ടുശേരി -തുറവൂര്‍ പാലം യാഥാര്‍ഥ്യമായതോടെ പള്ളിക്കടവ് എന്നറിയപ്പെടുന്ന തൈക്കാട്ടുശേരി ഫെറിയും തുറവൂര്‍ ഫെറിയും ഇപ്പോള്‍ രാവും പകലും സാമൂഹ്യവിരുദ്ധരുടെ സാങ്കേതമായിരിക്കുകയാണ് ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഇതേതുടര്‍ന്ന് ഈമേഖലയെ വിനോദ സഞ്ചാര കേന്ദ്രരമാക്കുവാനുള്ള പ്രദേശവാസികളുടെ ആവശ്യപ്രകാരം
തൈക്കാട്ടുശേരി ഫെറിയില്‍ വിനോദസഞ്ചാര കേന്ദ്രത്തിന് കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് വിനോദസഞ്ചാര വകുപ്പ് പദ്ധതി തുടങ്ങിയിരുന്നു.
കുട്ടികളുടെ പാര്‍ക്ക്,മുതിര്‍ന്നവര്‍ക്കു വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങള്‍,തുറവൂരേക്ക് ബോട്ടിങ്,വ്യാപാര കേന്ദ്രങ്ങള്‍,ശുചിമുറികള്‍ തുടങ്ങിയവയാണ് പദ്ധതിയിട്ടത്. അതിന്റെ ഭാഗമായുള്ള 50 ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് അടുത്തിടെ അനുമതിയായത്.എന്നാല്‍ അവ വിപുലീകരിച്ചു നടപ്പാക്കുന്നതിന് എ.എം.ആരിഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി.
തൈക്കാട്ടുശേരി ഫെറിയില്‍ ഒരുക്കുന്നതിന്റെ ഏകദേശം സമാനമായ സൗകര്യങ്ങള്‍ തുറവൂര്‍ ഫെറിയിലും ഒരുക്കുന്നതിനാണ് പുതിയ പദ്ധതി. അതോടെ ഇരുവശത്തും സഞ്ചാരികള്‍ നിറയും.കൂടാതെ തുറവൂര്‍ - തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് വശങ്ങളിലും സിമന്റ് ബഞ്ചുകളും സ്ഥാപിച്ചും ചെടികള്‍ നട്ടും കൊത്തുപണികള്‍ നടത്തിയും അവിടെയും ആകര്‍ഷണീയത ഒരുക്കുന്നതിനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പുതിയ പദ്ധതിയ്ക്കും കൂടി ആവശ്യമായ പണവും വിനോദസഞ്ചാര വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ നിര്‍മാണം തുടങ്ങാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."