HOME
DETAILS
MAL
അപകടങ്ങള്‍ പെരുകുന്നു; റോഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയില്ല
backup
July 13 2016 | 23:07 PM
കുറ്റ്യാടി: നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയില്ല. സ്കൂള്‍ പരിസരങ്ങളില്‍പോലും അമിതവേഗതയില്‍ പായുന്ന വാഹനങ്ങള്‍ക്കെതിരേ യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കണ്ടാല്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍. മോട്ടോര്‍ സൈക്കിളുകളുടെ സൈലന്‍സറുകളില്‍ മാറ്റംവരുത്തി അമിതശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളും വ്യാപകമാണ്. ഹെല്‍മെറ്റില്ലാത്തവരുടെ പിറകെ പോകുന്ന പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഇത്തരം നിയമലംഘനങ്ങളൊന്നും കണ്ടില്ലെന്ന മട്ടിലാണ്.
കഴിഞ്ഞ ദിവസം രണ്ടു വിദ്യാര്‍ഥികളുടെ മരണം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയായിട്ടും അപകടം കുറയ്ക്കാന്‍ നടപടികളൊന്നുമുണ്ടാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."