സുശാന്തിന് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
ന്യൂഡല്‍ഹി/തിരുവനന്തപുരം: നടന് സുശാന്ത് സിങ്ങിന്റെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.
സുശാന്ത് സിങ്ങിന്റെ വിയോഗം ഞെട്ടലുണ്ടാക്കിയെന്നും സിനിമകളിലും ടെലിവിഷനിലും മികച്ചുനിന്ന നടനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു.
നടന്റെ അകാല വിയോഗത്തില്‍ കുടുംബത്തിന്‍രെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നെന്നും മറക്കാനാവാത്ത ചില പ്രകടനങ്ങളുടെ ഓര്‍മകള്‍ ബാക്കിയാക്കിയാണ് ആദ്ദേഹം പോയതെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രളയ ദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങായ സുശാന്തിന്റെ വിയോഗത്തെ അതീവ ദുഃഖത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അദ്ദേഹത്തിന്റെ മരണം ഇന്ത്യന്‍ സിനിമക്ക് വലിയ നഷ്ടമാണെന്നും കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പ്രളയ ദുരിതാശ്വാസത്തിനായി സുശാന്ത് ഒരു കോടി രൂപ കേരളത്തിനായി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."