മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു
മുക്കം: കര്ഷകന് സൂര്യാതപമേറ്റു. ഉര്‍ങ്ങാട്ടീരി സ്വദേശി വര്‍ക്കി (61) ക്കാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ തോട്ടത്തിലേക്ക് നടന്ന് പോകുന്നതിനിടെ റോഡില്‍ വച്ച് സുര്യാതപമേറ്റത്. നെറ്റിയിലും മൂക്കിനും പൊള്ളലേറ്റിട്ടുണ്ട്. മുക്കം കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. ഒരു മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിട്ടു.
വടകര: വടകരയില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു.വില്യാപ്പള്ളി മയ്യന്നൂരിലെ കല്ലുനിരപറമ്പത്ത് ഷൈനി(43), വടകര താഴെ അങ്ങാടി മുകച്ചേരി ഭാഗം രയരോത്ത് സുബൈര്‍ (51) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ഷൈനി വടകര ജില്ലാ ആശുപത്രിയിലും സുബൈര്‍ താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. പറമ്പില്‍നിന്നു ജോലി ചെയ്യുന്നതിനിടയിലാണ് ഷൈനിയുടെ വലതു കൈയ്ക്ക് പൊള്ളലേറ്റത്. മത്സ്യത്തൊഴിലാളിയായ സുബൈര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയ സമയത്താണ് പൊള്ളലേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."