ജെസ്ന കേസ്: പൊലിസിന്റെ അന്വേഷണം ഗൗരവത്തോടെയെന്ന് സി.ബി.ഐ
കൊച്ചി : ജെസ്നയെ കണ്ടെത്താനായി സംസ്ഥാന പൊലിസ് ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷ വിവരങ്ങള്‍ വ്യക്തമാക്കി പൊലിസ് നല്കിയ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാണെന്നും സി.ബി.ഐയുടെ അഭിഭാഷകന് ഇന്നലെ കോടതിയില്‍ പറഞ്ഞു.
പത്തനംതിട്ട സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന സഹോദരന്റെ ഹരജിയിലാണ് സി.ബി.ഐ ഇക്കാര്യം ബോധിപ്പിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാരും അറിയിച്ചു. തുടര്‍ന്ന് ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റിയ സിംഗിള്‍ ബെഞ്ച് അപ്പോഴേക്കും കൃത്യമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ അന്വേഷണം വ്യക്തമായ തയാറെടുപ്പോടെയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഇതിനിടെ കേസില്‍ ഇതുവരെ 300 പേരെ ചോദ്യം ചെയ്തെന്നും 150 പേരുടെ മൊഴിയെടുത്തെന്നും ഒരു ലക്ഷത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെന്നും ഡിവൈ.എസ്.പി ആര്. ചന്ദ്രശേഖര പിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപിലെ ചിലരെ ജെസ്ന ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടതിനാല്‍ ലക്ഷദ്വീപ് യാത്രികരുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും ഡിവൈ.എസ്.പിയുടെ വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."