മൊബൈല്‍ ജലശുചീകരണ സംവിധാനത്തിന്റെ ഡെമൊ കാണാന്‍ കേന്ദ്രസംഘമെത്തി
കൊടകര: മൊബയില്‍ ജലശുചീകരണ സംവിധാനത്തിന്റെ ഡെമൊ കാണാന്‍ കേന്ദ്രസംഘം കൊടകര സന്ദര്‍ശിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുവേണ്ടിയാണ് ശുചീകരണ സംവിധാനം ഒരുക്കുന്നത്.
ഏറ്റവും ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ ഒന്നുവീതം ജലസംഭരണി സ്ഥാപിക്കും. ശുചീകരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ശുദ്ധജലം വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിലേക്ക് വണ്ടിയില്‍ എത്തിക്കും.
മൊബയില്‍ ജലശുചീകരണ സംവിധാനം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇതിന്റെ ഡെമൊകാണാനാണ് എട്ടംഗ കേന്ദ്രസംഘം എത്തിയത്. കൊടകര പഞ്ചായത്തിലെ പേരാമ്പ്രക്കു സമീപം ദേശീയ പാതയോരത്തെ പെരിഞ്ഞാംകുളത്തിലാണ് ഡെമൊ ഒരുക്കിയത്. പെരിഞ്ഞാംകുളമാണ് തൃശൂര്‍ ജില്ലയില്‍ പരീക്ഷണം നടത്താന്‍ തെരഞ്ഞെടുത്ത ഏക സ്ഥലം.
പാറമടകളിലെയും കുളങ്ങളിലെയും കെട്ടിക്കിടക്കുന്ന വെള്ളം ശുചീകരിച്ച് ജനങ്ങള്‍ക്ക് നല്‍കുകയെന്നതാണ് പദ്ധതിലക്ഷ്യമിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഈ പരീക്ഷണം നടത്തുന്നത്. നീതി ആയോഗ് ഡപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരി, കുടിവെള്ള ശുചിത്വ മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി.ആര്‍. സര്‍ഗര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.വി. റാവു, പൊതുവിതരണമന്ത്രാലയം എ.ജി.എം അഗസ്റ്റിന്‍ ക്ലിന്റണ്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി എന്നിവര്‍ അടങ്ങുന്ന കേന്ദ്രസംഘമാണ് സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചത്.
കലക്ടര്‍ ഡോ. എ. കൗശിഗന്‍, ചാലക്കുടി തഹസില്‍ദാര്‍ മധുസൂദനന്‍, വി.എം. പ്രവീണ്‍കുമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."