വയോധികക്കെതിരേ വധ ഭീഷണി: ബി.ജെ.പി നേതാവ് അറസ്റ്റില്‍
തൃശൂര്‍: തിരുവനന്തപുരം സ്വദേശിനിയായ 67കാരിക്കെതിരേ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവായ അഭിഭാഷകനെ നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനാണ് അറസ്റ്റിലായത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ തവണ അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കു ബി.ജെ.പി സ്ഥാനാര്‍ഥിയായും ഇയാള്‍ മത്സരിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയെ പലതവണ ഫോണില്‍ വിളിച്ച് ഇയാള്വധഭീഷണി മുഴക്കിയിരുന്നു. വീട്ടിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചതിനുമാണ് കേസ്. അഭിഭാഷകന്റെ ഭീഷണി നേരിടുന്ന കുടുംബത്തിനു പൊലിസ് സംരക്ഷണം നല്കാന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നെയ്യാറ്റിന്‍കരയിലെ വീടിനു പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."