കോ-വര്‍ക്കിങ് സ്‌പെയ്‌സ്: സര്‍വേയുമായി ഐ.ടി പാര്‍ക്കുകള്‍
തിരുവനന്തപുരം: കൊവിഡിനുശേഷം ഐ.ടി സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള 'മൂവ് 2 കേരള' ( #ങീ്‌ല2ഗലൃമഹമ) കാംപയിനിന്റെ ഭാഗമായി സംസ്ഥാനത്ത് കോ-വര്‍ക്കിങ് സ്‌പെയ്‌സുകളുടെ ആവശ്യകത മനസിലാക്കാന്‍ ഐ.ടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വേ നടത്തുന്നു.
ചെലവുചുരുക്കാനും സമ്പര്‍ക്കം ഒഴിവാക്കാനും വേണ്ടി ഓഫിസുകള്‍ പങ്കുവയ്ക്കലും വീട്ടിലിരുന്നുള്ള ജോലിയും (വര്‍ക്ക് ഫ്രം ഹോം) ഐ.ടി മേഖലയില്‍ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി കേരളത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബാക്കാനും ലക്ഷ്യമിട്ട് ഐടി പാര്‍ക്കുകള്‍ മുന്നോട്ടുവന്നിരിക്കുന്നത്. മഹാമാരിക്കു മുന്‍പുതന്നെ മാറ്റങ്ങള്‍ക്ക് വിധേയമായ തൊഴിലിടങ്ങളെ പുത്തന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍വചിക്കുന്നതിനും ബിസിനസ്, ജോലി സാധ്യതകള്‍ മനസിലാക്കുന്നതിനുമാണ് സര്‍വേ പ്രാമുഖ്യം നല്‍കുന്നത്. പ്രവാസികള്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ഇത് പ്രോത്സാഹനമേകുമെന്നും ഐ.ടി പാര്‍ക്കുകള്‍ പ്രതീക്ഷിക്കുന്നു.ടെക്‌നോപാര്‍ക്ക് ആസൂത്രണം ചെയ്യുന്ന വിവിധ കൊ-വര്‍ക്കിങ് സ്‌പേസുകളില്‍ വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതയും താല്‍പര്യവും മനസിലാക്കുന്നതിനാണ് സര്‍വേ നടത്തുന്നതെന്ന് സംസ്ഥാന ഐ.ടി, ഇലക്ട്രോണിക്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയടക്കമുള്ള കേരളത്തിലെ ഐ.ടി പാര്‍ക്കുകളാണ് സര്‍വേ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."