HOME
DETAILS

പ്രൈമറി അധ്യാപക മേഖലയില്‍ നിരവധി ഒഴിവുകള്‍

  
backup
March 29 2019 | 05:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2

ചെറുവത്തൂര്‍: ജില്ലയില്‍ പ്രൈമറി അധ്യാപക മേഖലയില്‍ റെക്കോര്‍ഡ് ഒഴിവുകള്‍. എല്‍.പി.എസ്.ടി നാനൂറിലധികം ഒഴിവുകളാണ് നിലവിലുള്ളത്. നേരത്തെ 357 എല്‍.പി അധ്യാപക ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം 47 ഒഴിവുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. യു.പി വിഭാഗത്തില്‍ 91 ഒഴിവുകളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം 30 ഒഴിവുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് അതിവേഗം ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ വിരമിക്കല്‍ ഒഴിവുകള്‍ കൂടി റിപോര്‍ട്ട് ചെയ്യുമ്പോള്‍ ഒഴിവുകള്‍ ഇനിയും വര്‍ധിക്കും.
അതേസമയം ഈ ഒഴിവുകളിലേക്കുള്ള പി.എസ്.സി നിയമന ശുപാര്‍ശ ഏപ്രില്‍ അവസാനത്തോടെ അയക്കുമെന്നാണ് പി.എസ്.സി ഓഫിസില്‍നിന്ന് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള അധ്യാപകരുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് നിയമന ശുപാര്‍ശ വൈകാന്‍ കാരണമെന്ന് സൂചനയുണ്ട്. ഏപ്രില്‍ അവസാനത്തോടെയാണ് നിയമന ശുപാര്‍ശ ലഭിക്കുന്നതെങ്കില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാസമേ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കുകയുള്ളൂ.
എല്‍.പി.എസ്.ടി, യു.പി.എസ്.ടി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ നേരത്തെ കോടതി നടപടികളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ നീക്കിയതോടെയാണ് നിയമന ശുപാര്‍ശയ്ക്കുള്ള നടപടികള്‍ ആരംഭിച്ചത്. റിപോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും ഒരുമിച്ച് നിയമന ശുപാര്‍ശ അയക്കാനുള്ള ശ്രമങ്ങളാണ് പി.എസ്.സി നടത്തുന്നത്.
അങ്ങനെയെങ്കില്‍ എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റിലുള്ള ഭൂരിപക്ഷം പേര്‍ക്കും ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിയമനം ലഭിച്ചേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  3 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  3 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  3 months ago