വരള്‍ച്ച: കേന്ദ്രസംഘം പര്യടനം ആരംഭിച്ചു വരള്‍ച്ച:
തൃശൂര്‍: സംസ്ഥാനത്തെ വരള്‍ച്ചാ കെടുതി വിലയിരുത്താന്‍ തൃശൂര്‍ ജില്ലയില്‍ കേന്ദ്രസംഘം പര്യടനം തുടങ്ങി. നീതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തില്‍ കുടിവെളള ശുചിത്വ മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് ജി.ആര്‍ സര്‍ഗര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.വി റാവു, പൊതുവിതരണ മന്ത്രാലയം എഫ്.സി.ഐ എ.ജി.എം അഗസ്റ്റിന്‍ ക്ലിന്റണ്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി എന്നിവര്‍ അടങ്ങുന്ന കേന്ദ്ര സംഘമാണ് പര്യടനം നടത്തുന്നത്. ഇവരെ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിച്ചു. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഗ്രേസി, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.എന്‍ വിജയന്‍, വിവിധ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. പെരിങ്ങാകുളം മൊബൈല്‍ വാട്ടര്‍ ഫില്‍റ്റര്‍ യൂണിറ്റ് കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ജില്ലയില്‍ പര്യടനം തുടരുകയാണ്. തൃശൂരിലെ സന്ദര്‍ശന ശേഷം എറണാകുളത്തേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."