HOME
DETAILS
MAL
ഫണ്ടില്ല; ആശ്വാസമാകാതെ ആശ്വാസകിരണം
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന് കീഴിലെ ആശ്വാസകിരണം പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതു കാരണം ഗുണഭോക്താക്കള്‍ക്കുള്ള കുടിശ്ശിക തുക വിതരണം ചെയ്യുന്നില്ല. 2019 മാര്‍ച്ച് 31 വരെയുള്ള തുക ഇതുവരെ നല്‍കിയെങ്കിലും ഇപ്പോഴും 15 മാസത്തേത് കുടിശ്ശികയാണ്. കുടിശ്ശിക നല്‍കാനായി 71 കോടിയോളം രൂപ ആവശ്യമാണെന്നിരിക്കേ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും ധനസഹായം നല്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ഇങ്ങനെ മറ്റൊരാളിന്റെ സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരെ പരിചരിക്കുന്ന ആയിരക്കണക്കിന് പേരാണ് ഈ ധനസഹായം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."