മഹാത്മാക്കള്‍ നവോത്ഥാന കേന്ദ്രങ്ങള്‍: സാദിഖലി തങ്ങള്‍
ചെക്കിക്കുളം: മഹാത്മാക്കളായ സൂഫികളാണു മതപ്രബോധന രംഗത്തെ നവോത്ഥാന കേന്ദ്രങ്ങള്‍ എന്നും അവര്‍ സ്വയപ്രയ്തനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി മതത്തിനും സമൂഹത്തിനും ഏറെ പ്രയോജനകരമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മഹാത്മാക്കളുടെ ജീവിതശൈലി പിന്തുടരുക എന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ വിജയത്തിനു കാരണമാവുകയെന്നും അദ്ദേഹം പറഞ്ഞു. പാലത്തുങ്കര മഖാം ഉറൂസ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
കെ.കെ.പി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. അഷ്റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തി. സമാപന കൂട്ട പ്രാര്‍ഥനയ്ക്കു മാണിയൂര്‍ അഹ്മദ് മുസ്ലിയാര് നേതൃത്വം നല്കി. കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൗലവി, പാറക്കണ്ടി മുഹമ്മദ് മുസ്ലിയാര്, ശരീഫ് ബാഖവി വേശാല, മൊയ്തു നിസാമി കാലടി, അബ്ദുല്‍ ഫത്താഹ് ദാരിമി, ജലീല്‍ ഹസനി, സിയാദ് അസ്അദി, സുഹൈല്‍ അസ്അദി, സവാദ് അസ്അദി, പി.കെ അബ്ദുല്‍ഖാദര്‍ ഹാജി, അബൂബക്കര്‍ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."