HOME
DETAILS
MAL
കണ്ണൂരിലെ ആദ്യ പത്രിക സമര്‍പ്പിച്ചു
backup
March 29 2019 | 06:03 AM
കണ്ണൂര്‍: എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ആര്. അപര്‍ണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പത്രികാ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്നലെ ഉച്ചക്കാണ് മുഖ്യവരണാധികാരിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുന്‍പാകെ അപര്‍ണ പത്രിക സമര്‍പ്പിച്ചത്. മണ്ഡലത്തിലെ ആദ്യ പത്രികാ സമര്‍പ്പണമായിരുന്നു അപര്‍ണയുടേത്. ഇംഗ്ലിഷിലും മലയാളത്തിലുമായി മൂന്നുസെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ സദാനന്ദന്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.സി വിവേക്, ഓള് ഇന്ത്യാ മഹിളാ സാംസ്കാരിക സംഘടനാ സംസ്ഥാന സെക്രട്ടറി കെ.എം ബീവി, ഓള് ഇന്ത്യാ യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.കെ ജയരാജന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."