HOME
DETAILS
MAL
500 കടക്കാതെ പതിനൊന്നിടങ്ങള്‍
backup
June 15 2020 | 04:06 AM
മുംബൈ: ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാകുകയും ചികിത്സയ്ക്കുവരെ പ്രയാസമുണ്ടാകുകയും ചെയ്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍, 500ല്‍ താഴെ മാത്രം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 11 സംസ്ഥാനങ്ങള്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്. എന്നാല്‍, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിനൊന്നിടങ്ങളില്‍ നിലവില്‍ അഞ്ഞൂറില്‍ കുറവ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ദാദ്രാനഗര്‍ ഹവേലി-ദാമന്‍ദിയുവില്‍ 35 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ടുപേര്‍ രോഗമുക്തരായിട്ടുണ്ട്. ഇവിടെ ഇതുവരെ രോഗം ബാധിച്ച് ആരും മരിച്ചിട്ടില്ല. ആന്തമാന്‍ നിക്കോബാറില്‍ 38 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതില്‍ 33 പേരും രോഗമുക്തരായി. ഇവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേഘാലയയില്‍ 44 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 22 പേര്‍ രോഗമുക്തരായി. അരുണാചലില്‍ 87 പേര്‍ക്കു സ്ഥിരീകരിക്കുകയും നാലുപേര്‍ രോഗമുക്തി നേടുകയും ചെയ്തു. മിസോറാമില്‍ 107 പേര്‍ക്കും നാഗാലാന്‍ഡില്‍ 163 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മിസോറാമില്‍ ഒരാളും നാഗാലാന്‍ഡില്‍ 76 പേരും രോഗമുക്തരായിട്ടുണ്ട്. പുതുച്ചേരിയില്‍ 176 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിക്കുകയും 82 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ചണ്ഡിഗഢില്‍ 345 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 286 പേര്‍ രോഗമുക്തരാകുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ലഡാക്കില്‍ 437 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. മണിപ്പൂരില്‍ 449 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 91 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇവിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1.05 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചവരെ തമിഴ്‌നാട്ടില്‍ 42,687, ഡല്‍ഹിയില്‍ 38,958, ഗുജറാത്തില്‍ 23,038, ഉത്തര്‍പ്രദേശില്‍ 13,118 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 3,830, തമിഴ്‌നാട്ടില്‍ 397, ഡല്‍ഹിയില്‍ 1,271, ഗുജറാത്തില്‍ 1,448, ഉത്തര്‍പ്രദേശില്‍ 385 എന്നിങ്ങനെയാണ് മരണസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."