HOME
DETAILS

അതിര്‍ത്തിയിലെ സംഘര്‍ഷം പ്രസ്താവന മാത്രം; തീരുമാനമായില്ല!

  
backup
June 15 2020 | 04:06 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-5
 
 
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുമായി അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍, കൃത്യമായ തീരുമാനമില്ലാതെ കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്‍, ചൈന, നേപ്പാള്‍ എന്നിവരുമായി നിലവില്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇവയിലൊന്നും ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സര്‍ക്കാര്‍ കൃത്യമായി പ്രതികരിച്ചിട്ടുമില്ല.
എന്നാല്‍, ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രസ്താവനകള്‍ തുടരുകയുമാണ്. ഇന്ത്യയുടെ ആത്മാഭിമാനത്തിന് കളങ്കമേല്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ഇന്ത്യ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ദുര്‍ബലമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുമായും പ്രശ്‌നമുണ്ടാക്കാനല്ല സൈനികബലം വര്‍ധിപ്പിക്കുന്നതെന്നും സ്വന്തം രാജ്യത്തിന്റെ പ്രതിരോധത്തിനാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, ഇന്ത്യയുടെ പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയ പുതിയ ഭൂപടത്തിന് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് അനുമതി നല്‍കിയ വിഷയത്തില്‍, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേപ്പാളിന്റെ നിലപാട് ന്യായീകരിക്കാനാകാത്തതാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതു മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ബിഹാറിലെ അതിര്‍ത്തിയില്‍ ഇന്ത്യക്കാരനെ നേപ്പാള്‍ പൊലിസ് വെടിവച്ചു കൊന്നതിലും കൃത്യമായി വിശദീകരണം വന്നിട്ടില്ല. ഒരു ഇന്ത്യക്കാരനെ നേപ്പാള്‍ പൊലിസ് പിടികൂടി കൊണ്ടുപോകുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍വച്ചാണ് നേപ്പാള്‍ പൊലിസ് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയതെന്നു പിന്നീട് വിട്ടയക്കപ്പെട്ട കര്‍ഷകന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.നചൈനയുമായി ലഡാക്കില്‍ നിലവിലുള്ള തര്‍ക്കത്തിനും പൂര്‍ണ പരിഹാരമായിട്ടില്ല. അവിടെ എന്താണ് പ്രശ്‌നമെന്നു വ്യക്തമാക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. നിലവില്‍ പല ഘട്ടങ്ങളായി നടക്കുന്ന സൈനിക ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. എന്നാല്‍, ലഡാക്കില്‍ 60 കിലോമീറ്ററോളം വരുന്ന ഇന്ത്യന്‍ പ്രദേശത്ത് ചൈന ആധിപത്യം സ്ഥാപിച്ചെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു.
അതേസമയം, ചൈനയും നേപ്പാളുമായുണ്ടായ പ്രശ്‌നങ്ങളില്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago