അവണൂര്‍ മേഖലയിലെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
വടക്കാഞ്ചേരി: കൊടുംവേനലില്‍ നാട് അനുഭവിയ്ക്കുന്ന അതിരൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ പീച്ചി ഡാമില്‍നിന്ന് വെള്ളം തുറന്ന് വിട്ടത് മാലിന്യ കൂമ്പാരമായ കനാലിലേയ്ക്ക്.
അവണൂര്‍-വെളപ്പായ പ്രദേശത്ത് കൂടി ഒഴുകുന്ന കനാലാണ് മാലിന്യം കുന്ന് കൂടി കിടന്നിരുന്നത്. സാമൂഹ്യ വിരുദ്ധരുടെ മാലിന്യ നിക്ഷേപം ഈ കനാലിലായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തിനും ഇറിഗേഷന്‍ വകുപ്പിനും പരാതി നല്‍കിയിരുന്നതാണെങ്കിലും മാലിന്യം നീക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല.ബാര്‍ബര്‍ഷോപ്പ് മാലിന്യവും, കോഴിവേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്യാതെ വെള്ളം തുറന്നു വിടരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
ജലം കനാലിലൂടെ ഒഴുകിയെത്തിയതോടെ മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പടരുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. മാലിന്യം നിറഞ്ഞ ചാക്കുകളും വലിയ പ്ലാസ്റ്റിക്ക് കവറുകളും വെള്ളത്തിനടിയില്‍ കിടപ്പാണ്. അവണൂര്‍ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരേയും പ്രതിഷേധം കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."