ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തില്‍ ഇടം പിടിച്ച് കേരളവും
തിരുവനന്തപുരം: രാജ്യത്തിനു മാതൃകയായി ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തില്‍ ഇടംപിടിച്ച് കേരളം. തിരുവനന്തപുരം ആറാലുംമൂട്ടിലെ ലാര്‍സെന്‍സ് എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന സ്ഥാപനമാണ് പൂര്‍ണ സജ്ജീകരണങ്ങളോടെ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയത്.
ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഹീറോ, മഹീന്ദ്ര പോലുള്ള വന്‍കിട കമ്പനികള്‍ നേരത്തെ ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിലേക്ക് തിരിഞ്ഞെങ്കിലും ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഓട്ടോയില്‍ ഉപയോഗിക്കുന്ന ബാറ്ററിക്ക് മൂന്നു വര്‍ഷത്തെ വാറന്റിയുï്. വïിയുടെ വിലയില്‍ 60,000 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ്. കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ ആശങ്കയും വേï. ബാറ്ററി നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 55 കി.മീ വേഗതയില്‍ 140 കിലോമീറ്റര്‍ വരെ ഓടും. പുകയോ ശബ്ദമോ ഇല്ലാതെ യാത്രാസുഖം പ്രദാനം ചെയ്യും. ലാര്‍സെന്‍സ് എന്‍ജിനീയറിങ് വര്‍ക്‌സ് കൈവരിച്ച നേട്ടം ഏവര്‍ക്കും മാതൃകയാണെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."