ജീവനക്കാരുടെ കുറവില്‍ ദുരിതത്തിലാകുന്നത് ഉദ്യോഗസ്ഥര്‍
പെരിന്തല്‍മണ്ണ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് പെരിന്തല്‍മണ്ണ ഫയര്‍സ്റ്റേഷനിലെ ജീവനക്കാര്‍. ഇവിടെ ആവശ്യത്തിന് വാഹനം ഉ@െണ്ടങ്കിലും ജോലിക്കാരുടെ അഭാവമാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രയാസമാകുന്നത്. നിലവില്‍ അഞ്ചു ഫയര്‍മാന്‍മാരുടെയും മെക്കാനിക്കിന്റെയും ര@ണ്ട് ഡ്രൈവര്‍മാരുടെയും കുറവുവച്ചാണ് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം.
12 ഫയര്‍മാന്‍മാര്‍ വേ@ണ്ടിടത്ത് ഏഴും അഞ്ച് ഡ്രൈവര്‍മാര്‍ വേ@ണ്ടിടത്ത് ര@ണ്ടും ഡ്രൈവര്‍മാരാണ് ഇവിടെയുള്ളത്. ഇതുകാരണം ആഴ്ചയിലുള്ള ഒരുഅവധിപോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കരിങ്കല്ലത്താണി വരെയും മലപ്പുറം ഭാഗത്തേക്ക് മക്കരപ്പറമ്പ് വരെയും പട്ടാമ്പി ഭാഗത്തേക്ക് ചെര്‍പ്പുളശ്ശേരി വരെയും നിലമ്പൂര്‍ ഭാഗത്തേക്ക് പാ@ണ്ടിക്കാട് വരെയുമാണ് സാധാരണ അപകട സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വാഹനങ്ങള്‍ പോകാറുള്ളത്.
എന്നാല്‍ പലപ്പോഴും ഇതിനപ്പുറത്തുള്ള സ്റ്റേഷനുകളില്‍ നിന്നും വിളി വന്നാല്‍ പെരിന്തല്‍മണ്ണ ഭാഗത്തെ അപകട സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ കഴിയാറില്ല.
കെട്ടിട സൗകര്യമുണ്ടെ@ങ്കിലും വേണ്ടത്ര കുടിവെള്ളമില്ലാത്തതിനാല്‍ ആകെ ആശ്രയമാകുന്നത് സമീപത്തെ വീട്ടുകാരുടെ കിണറാണ്. ര@ണ്ട് ഫയര്‍ യൂനിറ്റ് വാഹനങ്ങളും ഓരോന്നുവീതം ടാങ്കറും ജീപ്പും ആംബുലന്‍സുമാണ് സ്റ്റേഷനിലുള്ളത്. പെരിന്തല്‍മണ്ണക്ക് പുറമേ കരുവാരക്കു@ണ്ട്, പാണ്ട@ിക്കാട്, മങ്കട, വളാഞ്ചേരി, പട്ടാമ്പി ചെര്‍പ്പുളശ്ശേരി എന്നി സ്ഥലങ്ങളെല്ലാം പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയിലാണ്.
പലപ്പോഴും ഈ പ്രദേശങ്ങളില്‍ ഒന്നിലധികം അപകടങ്ങളുണ്ട@ായാല്‍ എത്തിച്ചേരാന്‍ പ്രയാസകരമാണ്. താല്‍കാലികമായി ജോലിയില്‍ പ്രവേശിച്ച ഹോം ഗാര്‍ഡുകള്‍ പല സമയങ്ങളിലും സഹായമാകാറുണ്ടെങ്കിലും താല്‍കാലിക ജോലിക്കാരുടെ സേവനം എല്ലായിപ്പോഴും ലഭിക്കാത്തതും പ്രയാസം സൃഷ്ടിക്കുന്നു@ണ്ട്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."