വയോധികയുടെ അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി
ചേലക്കര: വയോധികയെ കബളിപ്പിച്ച് യുവതി അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന് പരാതി. തിരുവില്വാമല കുത്താമ്പുള്ളി പൂളയ്ക്കപറമ്പില്‍ കാര്‍ത്യായനി(78)യുടെ സ്വര്‍ണാഭരണമാണ് നഷ്ടമായത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ധനസഹായം ലഭിക്കാന്‍ അപേക്ഷ നല്കാന് തിരുവില്വാമല പഞ്ചായത്ത് ഓഫിസില്‍ എത്തിയതായിരുന്നു വയോധിക. സഹായിക്കാനെന്ന വ്യാജേന യുവതി അടുത്ത് കൂടുകയും അപേക്ഷ നല്കാന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇതിന് വേണ്ടി പഴയന്നൂര്ക്ക് കൊണ്ടുപോവുകയും ആശുപത്രി വളപ്പിലെത്തിച്ച് ഫോട്ടോ എടുക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ അണിയരുതെന്നും ആഭരണങ്ങള്‍ കണ്ടാല്‍ സഹായം നല്‍കില്ലെന്ന് വിശ്വസിപ്പിക്കുകയും മൂന്നുപവന്‍ തൂക്കമുള്ള മാല, രണ്ടുപവന്‍ തൂക്കമുള്ള വള എന്നിവ ഊരി വാങ്ങുകയുമായിരുന്നു.
യുവതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."