ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ തങ്ങരുത്; ക്വാറന്റൈന്‍ ആവശ്യമില്ല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാംദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ സംസ്ഥാനത്ത് തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കും.
ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ക്വാറന്റൈന്‍ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ പാടില്ല. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കാനും പാടില്ല.
60 വയസ്സിന് മുകളിലുള്ളവരെ സന്ദര്‍ശിക്കരുത്. കേരളത്തില്‍ നിന്ന് മടങ്ങിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചാല്‍ സന്ദര്‍ശിച്ച സ്ഥലത്തെ കലക്ടറെ വിവരം അറിയിക്കണമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."