അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല; കാഡ കനാലുകള്‍ തകര്‍ച്ചയില്‍
പട്ടഞ്ചേരി: തകര്‍ച്ചയിലായ കാഡ കനാലുകള്‍ വേനലില്‍ത്തന്നെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണമെന്ന് കര്‍ഷകര്‍. പുതുനഗരം, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂര്‍, കൊടുവായൂര്‍, പെരുവെമ്പ് എന്നീ പഞ്ചായത്തുകളില്‍ 40 കിലോമീറ്ററിലധികം കാഡ കനാലുകളാണ് തകര്‍ന്നിട്ടുള്ളത്. ചുള്ളിയാര്‍, മീങ്കര, മൂലത്തറ ജലസേചന പദ്ധതികളുടെ കാഡ കനാലുകളാണ് തകര്‍ച്ചയിലുള്ളത്. ഇതുമൂലം വെള്ളമെത്താതെ ഉണങ്ങുന്ന നെല്‍പാടങ്ങള്‍ ഒരു സീസണില്‍ മാത്രം 200 ഏക്കറില്‍ അധികമുണ്ടെന്ന് സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് അനില്‍ ബാബു പറയുന്നു.
പ്രളയത്തിനു ശേഷമാണ് കൂടുതലായി കാഡയും പൂര്‍ണമായും തകര്‍ന്നത്. രണ്ടാം വിളവിറക്ക സമയങ്ങളില്‍ കനാലുകള്‍ തുറന്നിട്ടും കാഡകള്‍ തകരാറിലായതിനാല്‍ ജലവിതരണം തടസപ്പെട്ടിരുന്നു. ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് കാഡകള്‍ തകര്‍ച്ചയിലാകുവാന്‍ കാരണമെന്ന് പാടശേഖര സമിതികള്‍ ആരോപിക്കുന്നു.മഴക്കാലത്തിനു മുന്‍പായി തകര്‍ന്ന കാഡ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് പുതുനഗരത്തെ കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."