HOME
DETAILS

അയല്‍വാസി മതില്‍ കെട്ടിത്തിരിച്ച വഴിയില്‍ ദുരിതംപേറി വീല്‍ചെയറില്‍ ഷിബിനയുടെ യാത്ര

  
backup
April 19 2017 | 20:04 PM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4


അഞ്ചാലുമ്മൂട്: അയല്‍വാസി മതില്‍കെട്ടിയതോടെ വീതികുറഞ്ഞ ഇടവഴിയിലൂടെ ഷിബിനയുടെ യാത്ര സര്‍വ ദുരിതവും പേറി. പെരിനാട് ഞാറയ്ക്കല്‍ ഷിബിനാ മന്‍സിലില്‍ വിമുക്തഭടന്‍ സഹറുദ്ദീന്റെയും ഐഷാബീവിയുടെയും മകള്‍ ഷിബിനക്കാ(21)ണ് ദുരിതപാത താണ്ടി പുറംലോകത്തെത്തേണ്ടത്. സെറിബ്രല്‍ പാല്‍സി എന്ന അസുഖമാണ് ഷിബിനക്ക്. നാലുവയസിനു ശേഷമാണ് അസുഖം കണ്ടുതുടങ്ങിയത്. സംസാരിക്കാമെങ്കിലും പരസഹായമില്ലാതെ പ്രാഥമികകാര്യങ്ങള്‍പോലും ചെയ്യാനാകാത്ത അവസ്ഥയാണ്. ഷിബിനയുടെ മാതാവാണ് ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. നാലുവര്‍ഷത്തോളമായി അയല്‍വാസി ഇവിടെ മതില്‍കെട്ടിയിട്ട്.
സാധാരണ വീല്‍ച്ചെയര്‍ ഇതുവഴി കഷ്ടിച്ചു ഉരുട്ടിക്കൊണ്ടുപോകാമെങ്കിലും വീലുകളും ഹാന്‍ഡിലും മതിലിന്റെ വശങ്ങളില്‍ തട്ടി പെട്ടെന്ന് കേടാകുന്നതാണ് പതിവ്. രണ്ടുപേര്‍ ഏറെനേരം പണിപ്പെട്ടുവേണം ഇതുവഴി കൊണ്ടുപോകാനും. ഇതുമൂലം ആശുപത്രിയിലും മറ്റും എത്തിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. പ്രധാനറോഡില്‍ നിന്നും കേവലം ഇരുപതുമീറ്ററോളം ദൂരം മാത്രമുള്ളപ്പോയാണ് കുടുംബം ഈ ദുരിതമനുഭവിക്കുന്നത്.
തൃക്കരുവ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നു സഹറുദ്ദീന്‍ പറഞ്ഞു. മകളുടെ അവസ്ഥയില്‍ വേദനിക്കുന്ന തങ്ങള്‍ക്ക് ഇനി ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ബി.എക്കു പഠിക്കുന്ന ഷിബിന്‍ഷായാണ് ഷിബിനയുടെ ഏക സഹോദരന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago