കര്‍ഷകരുടെ ഐക്യവേദി പ്രക്ഷോഭത്തിന്
കല്‍പ്പറ്റ: ജില്ലയിലെ ജനങ്ങളുടെ സൈ്വര്യജീവിതം പാടേ ഇല്ലാതാക്കും വിധം വര്‍ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ വിവിധ കര്‍ഷക തൊഴിലാളി, ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ ബഹുജന സംഘടനാ ഐക്യവേദി തീരുമാനിച്ചു.
ഈമാസം ഏഴിന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കും.
രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ എം.എല്‍.എമാര്‍, രാഷ്ട്രീയനേതാക്കള്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും. പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ കര്‍ഷക, കര്‍ഷക തൊഴിലാളി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഐക്യവേദിയുടെ ആഗ്രഹമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രക്ഷോഭ സമതിയില്‍ കേരള കര്‍ഷക സംഘം, കിസാന്‍സഭ, കെ.എസ്.കെ.ടി.യു, ബി.കെ.എം.യു, എ.കെ.എസ്, നാഷണല്‍ കര്‍ഷക കോണ്‍ഗ്രസ്, കര്‍ഷകദള്‍(യു), കര്‍ഷകദള്‍(എസ്), കര്‍ഷക കോണ്‍ഗ്രസ്(എസ്) എന്നി സംഘടനകളാണ് ഇപ്പോള്‍ അംഗങ്ങളായുള്ളത്. ഐക്യവേദിയുടെ ചെയര്‍മാന്‍ ഡോ. അമ്പി ചിറയിലും കണ്‍വിനര്‍ പി.കെ സുരേഷുമാണ്.
ജില്ലയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമായിരുന്നു മുന്‍പ് വന്യമൃഗശല്യമെങ്കില്‍ പട്ടണപ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഈ വര്‍ഷം രണ്ടു പേരും കഴിഞ്ഞ വര്‍ഷം മൂന്നുപേരും കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ഉണ്ടായ വന്യമ്യഗാക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിരന്തരമായ വിലയിടിവും നട്ടെല്ലൊടിച്ചിരിക്കുകയാണ്. ഒപ്പം വന്യമൃഗങ്ങളുണ്ടാക്കുന്ന കാര്‍ഷിക ചെലവിലുണ്ടാകുന്ന കുത്തനെയുള്ള വര്‍ധനവും കൃഷിക്കാരന്റെ കൃഷിനാശവും കൂടിച്ചേരുമ്പോള്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് തീരാദുരിതത്തിലാവുകയാണ്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ജില്ലയില്‍ വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ഒറ്റയ്ക്കും കുട്ടമായും നടത്തിയിട്ടുണ്ട്.
ആക്രമണ സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത് താല്‍ക്കാലിക ഫലങ്ങളേ ഉണ്ടാക്കുന്നുള്ളൂ. ഇതേതുടര്‍ന്നാണ് ശാശ്വത പരിഹാരത്തിന് കൂട്ടായ മുന്നേറ്റത്തിന് ബഹുജന സംഘടനാ ഐക്യവേദി രൂപീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."