സൗജന്യ ഫിസിയോതെറാപ്പി യൂനിറ്റ് സ്ഥാപിക്കണം: യൂത്ത് ലീഗ്
കോട്ടക്കല്‍: നഗരസഭയില്‍ സൗജന്യ ഫിസിയോതെറാപ്പി യൂനിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടക്കല്‍ ടൗണ്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നഗരസഭക്ക് നിവേദനം നല്കി. റമദാനില്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണിലും പരിസരങ്ങളിലുമുള്ള നിത്യരോഗികളെ സന്ദര്‍ശിച്ചിരുന്നു. ഇതിലേറെ രോഗികളും ഫിസിയോതെറാപ്പി ആവശ്യമായവരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണെന്ന് കണ്ടെത്തിയിരുന്നു. ഫിസിയോതെറാപ്പി യൂനിറ്റ് സ്ഥാപിക്കുന്നതിലൂടെ നിര്‍ധന രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. നഗരസഭ ചെയര്മാന് കെ.കെ നാസര്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് മുജീബ് കൈപ്പുറം, സെക്രട്ടറി സാനു പാലപ്പുറ, ട്രഷറര്‍ നൗഷാദ് സി.കെ, യൂനുസ് മുസ്ലിയാര്, മണി പത്തൂര്‍, അലവി തൈക്കാട്ട്, സാജിദ് മങ്ങാട്ടില്‍, സുലൈമാന്‍ പാറമ്മല്‍,നഗരസഭ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."