HOME
DETAILS

സോഷ്യല്‍ മീഡിയ; സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരും: മന്ത്രി

  
backup
July 05 2018 | 06:07 AM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d


കല്‍പ്പറ്റ: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ ഭരണം എന്നീ മേഖലകളിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ വികാസ്പീഡിയയെ സംബന്ധിച്ച ശില്‍പ്പശാല ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ ഹാളില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ഏറ്റവും ശക്തമാര്‍ന്നതും സൂക്ഷിച്ചില്ലെങ്കില്‍ ഏറ്റവും അപകടകരമായതും സോഷ്യല്‍ മീഡിയയാണ്. കപട വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃതരായുള്ളവര്‍ ഭവിഷത്തുക്കളെ കുറിച്ച് ബോധവാന്‍മാരല്ലെന്നും മന്ത്രി പറഞ്ഞു. ഫോര്‍വേര്‍ഡ് ചെയ്യുന്നതും കുറ്റകരമാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറുച്ചുള്ള വിവരം ജനങ്ങളിലെത്തിക്കുന്ന വികാസ്പീഡിയയുടെ പ്രവര്‍ത്തനം പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന് അധ്യക്ഷനായ എം.ഐ ഷാനവാസ് എം.പി പറഞ്ഞു.
സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംമ്പശിവ റാവു വികാസ്പീഡിയ പൈലറ്റ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട വി.സി പ്രമോദ് കുമാര്‍, എം.എസ് ജെസ്ബിന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ അവാര്‍ഡ് വിതരണം ചെയ്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ ഡിജിറ്റല്‍ വായനാ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാസ്പീഡിയ പ്രോജക്റ്റ് ഡയറക്ടര്‍ എം ജഗദീഷ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ഇ.കെ സൈമണ്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസി. എഡിറ്റര്‍ എന്‍ സതീഷ് കുമാര്‍ സംസാരിച്ചു. വികാസ്പീഡിയ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സി.വി ഷിബു സ്വാഗതവും ഇഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി ബോബന്‍ നന്ദിയും പറഞ്ഞു.
വികാസ്പീഡിയ പരിചയപ്പെടുത്തല്‍, ജില്ലകളിലെ പ്രവര്‍ത്തന പുരോഗതി, ഭാവി പരിപാടികള്‍, പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ്‌ചെയ്യുന്നത് കമ്മ്യൂണിറ്റി പ്രസന്റേഷന്‍ എന്നിവയും ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago