HOME
DETAILS
MAL
'വയറിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'
backup
April 19 2017 | 20:04 PM
വേങ്ങര: വയറിങ് മേഖലയിലെ അംഗീകൃത തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് പി ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. വയര്‍മെന്‍, സൂപ്പര്‍വൈസര്‍, കോണ്‍ട്രാക്ടര്‍ അസോസിയേഷന്‍ തിരൂരങ്ങാടി ഡിവിഷന്‍ സമ്മേളനം വേങ്ങരയില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ അലി അധ്യക്ഷനായി. എ രമേശ്, പി.കെ അസ്‌ലു, സി ജാഫര്‍, സി അഷ്‌റഫ്, എ.കെ പ്രശാന്ത്, പി അബ്ദുല്‍ അസീസ് ഹാജി, കെ ഗണേഷന്‍ എന്നിവര്‍ സംസാരിച്ചു. പഴയകാല തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. വ്യക്തിത്വ പരിശീലന ക്ലാസിന് റഹീം ചുഴലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."