HOME
DETAILS
MAL
വിശദീകരണ യോഗം നടത്തി
backup
July 05 2018 | 06:07 AM
കല്‍പ്പറ്റ: ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പി.എഫ്.ആര്‍.ഡി.എ ബില്‍ പിന്‍വലിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക 70 വയസിന് മുകളില്‍ പ്രായമുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ജില്ലാ മാര്‍ച്ചും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി രാജന്‍, ജില്ലാ സെക്രട്ടറി എസ്.സി ജോണ്‍, ട്രഷറര്‍ ടി ഗോപിനാഥന്‍, വി.ടി മേരി, പി.ഒ ശ്രീധരന്‍ മാസ്റ്റര്‍, വി.കെ ശ്രീധരന്‍ മാസ്റ്റര്‍, കെ പത്മനാഭന്‍ മാസ്റ്റര്‍, മേരി.വി.പോള്‍, മാഗി വിന്‍സെന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."