കൊടുംവേനലില്‍ തിരുന്നാവായയിലെ താമരപ്പാടങ്ങള്‍ വരണ്ടുണങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍
തിരൂര്‍: വേനലില്‍ തിരുന്നാവായയിലെ താരമപ്പാടങ്ങള്‍ പൂര്‍ണമായും വരണ്ടുണങ്ങി. തിരുന്നാവായ്ക്ക് സമീപം വലിയ പറപ്പൂര്‍ കായല്‍, പുലാറ്റ് കായല്‍, കൊടക്കല്‍ താഴെ കായല്‍, ചാലിയാര്‍പ്പാടം, തിരുത്തി കായല്‍പ്പാടം തുടങ്ങിയ മുന്നൂറിലധികം ഏക്കര്‍ സ്ഥലത്താണ് താരമപ്പാടങ്ങളുള്ളത്.
ഇവിടെയെല്ലാം ജലക്ഷാമം കാരണം കൃഷി നാശത്തിന്റെ വക്കിലാണ്. താമരപ്പൂവിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയത്തും ശബരിമല സീസണില്‍ തന്നെയും താമരകായലില്‍ വെള്ളംവറ്റി തുടങ്ങിയിരുന്നു. ഉത്സവങ്ങളും മറ്റും നടക്കുന്ന സമയമായതിനാല്‍ ഇപ്പോഴും ചന്താമര പൂക്കള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. എന്നാല്‍ ലഭ്യത തീര്‍ത്തും ഇല്ലാത്ത സ്ഥിതിയാണ്.
മുന്‍കാലങ്ങളില്‍ വരള്‍ച്ച വന്നാലും താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് അത്യാവശ്യത്തിന് കൃഷി ചെയ്തിരുന്നു. എന്നിലിപ്പോള്‍ വെള്ളം പമ്പ് ചെയ്യാനാകാത്ത പറ്റാത്ത അവസ്ഥയാണ്. മുപ്പത് വര്‍ഷത്തനിടയില്‍ ഇത്ര വരള്‍ച്ചാ ആദ്യമായാണെന്നാണ് താമരകര്‍ഷകര്‍ പറയുന്നത്. എന്നാല്‍ എട്ട് മാസത്തോളമായി വെള്ളമില്ലാതെ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. താമര കൃഷിക്ക് വെള്ളം ഭാരതപുഴയയില്‍ നിന്ന് പമ്പ് ചെയ്യാന്‍ സംവിധാനം ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം.
അതേ സമയം, ഇനി മഴ പെയ്താല്‍ തന്നെയും നിലം ഉഴുതുമറിച്ച് കൃഷിയിറക്കിയാലും കൃഷിപിടിച്ചുകിട്ടാന്‍ നാലുമാസമെങ്കിലുമെടുക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പണം കടംവാങ്ങിയും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയവരാണ് ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തില്‍ നിന്നോ കൃഷി ഭവനില്‍ നിന്നോ ഒരു അനുകൂല്യം ലഭിക്കാത്തത് താമരകര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."