HOME
DETAILS
MAL
കുടിവെള്ളമില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഓളിമൂല ഗ്രാമം
backup
March 29 2019 | 07:03 AM
പന്തല്ലൂര്‍: കുടിവെള്ള വിതരണം നിലച്ച ചേരങ്കോട് പഞ്ചായത്തിലെ ഓളിമൂല ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിച്ചില്ലെങ്കില് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമവാസികള്‍.
എരുമാടിനു സമീപം ഓളിമൂല ഗ്രാമത്തിലേക്ക് കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പൈപ്പുകള്‍ മൂന്ന് വര്‍ഷത്തോളമായി പൊട്ടിപ്പൊളിഞ്ഞ് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വേനല്‍ ശക്തമായതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് കുടിവെള്ളമെത്തിക്കാനുള്ള നടപടി എടുത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."