ഇരിട്ടിയില്‍ തെരുവ് കച്ചവടക്കാരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം
ഇരിട്ടി: ടൗണിലെ ഫുട്പാത്ത് കച്ചവടത്തെ ചൊല്ലി ഇരിട്ടിയില്‍ വ്യാപാരികളും ഫുട്പാത്ത് കച്ചവടക്കാരും തമ്മില്‍ വാക്കേറ്റം. ഇരിട്ടിയിലെ വ്യാപാരസ്ഥാപനത്തിന് മുന്നില്‍ ഫുട്പാത്ത് കച്ചവടം നടത്തുന്നതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.
പുതിയ ബസ് സ്റ്റാന്‍ഡിലെ വണ്‍വേ റോഡില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഫുട്പാത്ത് കച്ചവടം നടത്തുന്നത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നും നിയമപരമായി കച്ചവട ലൈസന്‍സും കെട്ടിട വാടകയും ഉള്‍പ്പെടെ ഭാരിച്ച ചെലവില്‍ കച്ചവടം ചെയ്യുന്നതങ്ങളടെ കണ്മുന്നില് തന്നെ ചില വ്യക്തികള്‍ തെരുവുകച്ചവടം നടത്തുന്നത് ചോദ്യം ചെയ്ത വ്യാപാരിയും ഫുട്പാത്ത്കച്ചവടക്കാരനും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
വ്യാപാരിയും ഫുട്പാത്ത് കച്ചവടക്കാരനും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ ഇരിട്ടി പൊലിസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇത്തരത്തില്‍ വ്യാപാരികളും വണ്‍വേ റോഡിലെ ഫുട്പാത്ത് കച്ചവടക്കാരുമായി വാക്കേറ്റം പതിവായിരിക്കുകയാണ്. അടിയന്തരമായി നഗരസഭയുള്പെടെ ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."