വള്ളിയൂര്‍ക്കാവ് ഉത്സവം; കെ.എസ്.ആര്.ടി.സിയുടെ സ്പെഷല്‍ സര്‍വിസില്‍ അമിത നിരക്ക്
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി നടത്തുന്ന വള്ളിയൂര്‍ക്കാവ് സ്പെഷല്‍ സര്‍വിസുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കാരില്‍ നിന്നും മറ്റു യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കിയെന്നാണ് പരാതി ഉയരുന്നത്. മാനന്തവാടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വള്ളിയൂര്‍ക്കാവിലേക്ക് ഈ റൂട്ടിലൂടെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും എട്ട് രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ വള്ളിയൂര്‍ക്കാവ് സ്പെഷല്‍ ബോര്‍ഡ് വച്ച് സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകള്‍ 10 രൂപയാണ് ഈടാക്കുന്നത്.
കൂടാതെ പനമരം അടക്കമുള്ള ദൂരസ്ഥലങ്ങളിലേക്കും വള്ളിയൂര്‍ക്കാവ് സ്പെഷല്‍ എന്ന ബോര്‍ഡ് വച്ച് കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. മാനന്തവാടിയില്‍ നിന്ന് കൊയിലേരി വഴി പനമരത്തേക്ക് 13 രൂപയാണ് നിരക്ക്. സ്പെഷല്‍ സര്‍വിസില്‍ ഈ യാത്രക്ക് 18 രൂപയാണ് ഈടാക്കുന്നത്. പനമരത്ത് നിന്ന് തിരിച്ച് മാനന്തവാടിക്ക് കെ.എസ്.ആര്.ടി.സി വരുമ്പോഴും എട്ട് രൂപ ചാര്‍ജുള്ള കൈതക്കലിലേക്ക് 10 രൂപയും പത്ത് രൂപ ചാര്‍ജുള്ള ചെറുകാട്ടുരിലേക്ക് 13 രൂപയും 12 രൂപ ചാര്‍ജുള്ള വള്ളിയൂര്‍ക്കാവിലേക്ക് 17 രൂപയും 13 രൂപ ചാര്‍ജുള്ള മാനന്തവാടിയിലേക്ക് 18 രൂപയുമാണ് ഈടാക്കിയത്.
അധിക ചാര്‍ജ് ഈടാക്കുന്നത് അറിയാതെ ബസില്‍ കയറിയ യാത്രക്കാരും കണ്ടക്ടറും തമ്മില്‍ പല സ്ഥലത്ത് വാക്കേറ്റവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."