തര്‍ക്കം അവസാനിക്കുന്നില്ല; ഡല്‍ഹിയില്‍ മന്ത്രിസഭാ തീരുമാനം തള്ളി ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ഇടപെട്ടിട്ടും അധികാരത്തര്ക്കമൊഴിയാതെ ഡല്‍ഹി. സര്‍ക്കാരിന്റെ നയതീരുമാനങ്ങളില്‍ ലഫ്.ഗവര്‍ണര്‍ക്ക് ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയും ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള ഉത്തരവ് സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍ നല്കിയ സ്ഥലം മാറ്റ ഉത്തരവ് ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്ക് തന്നെയാണെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റ ഉത്തരവ് നിരസിച്ചത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസുകൊടുക്കുമെന്നും ആംആദ്മി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."