കൊവിഡ്: വിദേശത്ത് മൂന്നു മലയാളികള്‍ കൂടി മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് വിദേശത്ത് മൂന്നുമലയാളികള്‍കൂടി മരിച്ചു. മെക്‌സിക്കോയിലും ഖത്തറിലും സഊദിയിലുമാണ് മരണം. മുള്ളൂര്‍ക്കര വാഴക്കോട് സ്വദേശി കപ്പാരത്ത് വീട്ടില്‍ പരേതനായ ശങ്കരന്‍ കുട്ടി നായരുടെ മകന്‍ വേണുഗോപാലന്‍ (52) ആണ്‌സഊദിയില്‍ മരണപ്പെട്ടത്.
ഇദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സരസ്വതി (സുന്ദരി). മക്കള്‍: അനീഷ്, അശ്വതി.
തിരുവമ്പാടി പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡ(ലൂസി -67)യാണ് മെക്‌സികോയില്‍ മരിച്ചത്. മദര്‍ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന ലൂസി, മെക്‌സികോയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍(വാലില്ലാപ്പുഴ),പരേതനായ മാത്യു,പരേതനായ വക്കച്ചന്‍(കോടഞ്ചേരി),അച്ചാമ്മ,ജെസി വര്‍ഗീസ് മാവേലില്‍(നിലമ്പൂര്‍),സൈമണ്‍,പയസ്. തിരുവനന്തപുരം മണക്കാട് താമസിക്കുന്ന ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശി ഷഫീലാ മന്‍സിലില്‍ അബ്ദുല്‍ റഹീം അബ്ദുല്‍ കലാം(61) ആണ് ഖത്തറില്‍ മരിച്ചത്. ഭാര്യ: ഷക്കീല. മകള്‍: ജാമിഷ, മരുമകന്‍: സൈഫുദ്ധീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."