HOME
DETAILS

പരീക്ഷാഫല പ്രഖ്യാപനവും രക്ഷിതാക്കളും

  
backup
March 29 2019 | 18:03 PM

article-exam-result-parents-hope-and-wish

 

പരീക്ഷാച്ചൂടിനു പരിസമാപ്തിയായി. ഇനി ഫലത്തെക്കുറിച്ചുള്ള ആശങ്കകളുടെ നാളുകളാണ്. പരീക്ഷയില്‍ തോല്‍ക്കുമോയെന്ന ഭയം, തന്റെ ഭാവിയെന്താകുമെന്ന ആശങ്ക എന്നിവ കാരണം പരീക്ഷാകാലത്തെ വെല്ലുന്ന പരീക്ഷണകാലത്താണു വിദ്യാര്‍ഥികളുള്ളത്. തോറ്റാല്‍ രക്ഷിതാക്കളില്‍ നിന്നുണ്ടാകുന്ന പ്രതികരണത്തെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ മുന്നില്‍ താന്‍ ഒന്നിനും കൊള്ളാതാകുമല്ലോ എന്നതിനെക്കുറിച്ചുമുള്ള ഭയാശങ്കയാല്‍ കലുഷിതമായിരിക്കും വിദ്യാര്‍ഥികളുടെ മനസ്സ്.


പരീക്ഷയെഴുതിയ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ജയിക്കുമെന്നുറപ്പ്. കഴിഞ്ഞ കുറേക്കാലമായി ഗംഭീരമെന്നോ അതിഗംഭീരമെന്നോ ഒക്കെ പറയാവുന്ന തരത്തിലാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഭാഗ്യം കടാക്ഷിക്കാതെ പോകുന്നവര്‍ക്കാണു കഷ്ടകാലം. ഇത്രയും സുവര്‍ണാവസരം ഉണ്ടായിട്ടും ജയിക്കാനാവാത്തവളെയും അവനെയും പുച്ഛത്തോടെയാകും മറ്റുള്ളവര്‍ കാണുക.
അത്തരക്കാര്‍ തോല്‍വിയുടെ കയ്പ്പുനീര്‍ കുടിക്കേണ്ടിവരുന്നു. പരാജിതര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ദുഃഖവും നിരാശയുമായിരിക്കും. വിജയം കൊയ്തവര്‍ക്ക് ഉയരങ്ങള്‍ എത്തിപ്പിടിക്കാനുള്ള ശരിയായ മാര്‍ഗം കണ്ടെത്താനാകാത്തതിലുള്ള ഉല്‍ക്കണ്ഠയും.


എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന മട്ടിലുള്ള കോഴ്‌സിനു ചേരാന്‍ കഴിയണമെന്നില്ലല്ലോ. അപ്പോള്‍ ജയിച്ചാലും വേവലാതി തന്നെ.പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭാഗ്യവാന്മാരെ അവരുടെ രക്ഷിതാക്കളും സമൂഹവും അഭിനന്ദനങ്ങള്‍ കൊണ്ടു മൂടും. സാമൂഹ്യ,സാംസ്‌കാരിക, രാഷ്ട്രീയസംഘടനകള്‍ വിജയികളെ ആദരിക്കുകയും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയും.


എന്നാല്‍, സാമ്പത്തികപ്രയാസം, പഠനം യഥാവിധി നിര്‍വഹിക്കാന്‍ പറ്റാത്ത ഗൃഹാന്തരീക്ഷം തുടങ്ങിയ പലവിധ പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം പഠനത്തില്‍ പിന്നോക്കമാവുകയും പരാജയം ഏറ്റുവാങ്ങുകയും ചെയേണ്ടിവന്ന നിര്‍ഭാഗ്യവാന്മാരായ വിദ്യാര്‍ഥികളെ ആശ്വസിപ്പിക്കാനോ വിജയത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്താനോ ആരും താല്‍പ്പര്യം കാണിക്കാറില്ല.
വിദ്യാഭ്യാസജീവിതത്തിലെ ഏക ലക്ഷ്യം എഴുത്തുപരീക്ഷകളിലെ ഉയര്‍ന്ന വിജയവും സര്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കലുമാണെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ എല്ലാം തകര്‍ന്നെന്നുമുള്ള അബദ്ധ ധാരണ ആപത്താണെന്ന തിരിച്ചറിവാണു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാവേണ്ടത്. മത്സരപരീക്ഷകളില്‍ വിജയം കൊയ്യുന്നതും എ പ്ലസുകള്‍ വാരിക്കൂട്ടുന്നതും നല്ലതു തന്നെ. ലക്ഷ്യസിദ്ധിക്കായി നടത്തുന്ന ശാസ്ത്രീയവും ഫലപ്രദവുമായ ത്യാഗപരിശ്രമങ്ങളും ആവശ്യം തന്നെ.
എന്നാല്‍, പലവിധ കാരണങ്ങളാല്‍ തോറ്റുപോയാല്‍ ഇനി രക്ഷയുമില്ലെന്ന നിരാശാബോധം മുന്നോട്ടുള്ള പ്രയാണത്തെ തുരങ്കംവയ്ക്കുമെന്നു നാം അറിയണം. പരീക്ഷയില്‍ പരാജയപ്പെടുന്നതോടെ ഭാവിയില്‍ സകലരംഗത്തും പരാജയം തന്നെയാവും ഫലമെന്ന കണക്കുകൂട്ടല്‍ ബുദ്ധിയല്ല. ഒരിക്കല്‍ ഏതെങ്കിലും വിഷയത്തില്‍ കഴിവു തെളിയിക്കാന്‍ കഴിയാതെ പോയ വ്യക്തിക്കു മറ്റൊരിക്കല്‍ മറ്റൊരു വിഷയത്തില്‍ വിജയം കൊയ്യാന്‍ സാധിച്ചുവെന്നു വരാം. ഒരു വഴി അടയുമ്പോള്‍ ഒമ്പതു വഴി തുറക്കുക തന്നെ ചെയ്യും.


സ്‌കൂള്‍ കോളജ് പരീക്ഷകളില്‍ തോല്‍ക്കുകയും പിന്നോക്കം നില്‍ക്കുകയും ചെയ്ത പലരും പില്‍ക്കാലത്തു ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. ബുദ്ധിശക്തി കുറവാണെന്നു പറഞ്ഞു സ്‌കൂളില്‍നിന്ന് ഇറക്കി വിടപ്പെട്ട തോമസ് ആല്‍വാ എഡിസണ്‍ ആണല്ലോ പില്‍ക്കാലത്ത് ലോകപ്രശസ്തനായ ശാസ്ത്രജ്ഞനായി മാറിയത്.
പോളിടെക്‌നിക് സ്‌കൂളിലേക്കുള്ള എന്‍ട്രന്‍സ് മൂന്നുതവണ തോറ്റ ഐന്‍സ്റ്റീന്‍ ന്യൂക്ലിയര്‍ യുഗത്തിന്റെ ശില്‍പ്പിയായി ലോകപ്രശസ്തിയാര്‍ജിച്ച ചരിത്രവും നമുക്കു മുന്നിലുണ്ട്. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതു തങ്ങളുടെ കുട്ടി ഏറ്റവും മുന്തിയ വിജയം കൈവരിക്കണമെന്നാണ്. ഇങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.


എന്നാല്‍, ഡോക്ടര്‍ എന്‍ജിനീയര്‍ എന്നീ പദവികള്‍ക്കപ്പുറത്തും ലോകമുണ്ടെന്നു മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത രക്ഷിതാക്കളാണു കുട്ടികള്‍ക്കു നേടാന്‍കഴിയാത്തത് അവര്‍ നേടിയേ തീരൂവെന്നു ശാഠ്യം പിടിക്കുന്നത്. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതെല്ലാം കുട്ടികള്‍ നേടിയെടുക്കണമെന്ന ദുര്‍മോഹം അതിരു കടക്കുന്നതു വിപരീത ഫലമേ ചെയ്യൂ.
കുട്ടികളുടെ ജന്മസിദ്ധമായ അഭിരുചിക്കും കഴിവിനും ആഗ്രഹാഭിലാഷങ്ങള്‍ക്കും അനുസൃതമായ മാര്‍ഗദര്‍ശനം നല്‍കുന്നതാണു വിവേകത്തിന്റെ മാര്‍ഗം. തങ്ങള്‍ കെട്ടുന്ന മനക്കോട്ടകളിലേയ്ക്കു പറന്നുയരാന്‍ കഴിയാത്ത കുട്ടികളെ ശകാരിക്കുകയും ശപിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന പീഡനമുറകള്‍ അനുവര്‍ത്തിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയെയാണു തകര്‍ക്കുന്നത്.


കുട്ടികളുടെ മത്സരപരീക്ഷകളില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെയും ആവേശത്തിന്റെയും നിര്‍ബന്ധബുദ്ധിയുടെയും ചെറിയ അളവെങ്കിലും അവരുടെ സ്വഭാവസംസ്‌കരണത്തിലോ ധാര്‍മിക ശിക്ഷണത്തിലോ കാണിക്കുന്നില്ല. പില്‍ക്കാലത്തു മദ്യത്തിനും മയക്കുമരുന്നിനും അശ്ലീലവ്യാപാരങ്ങള്‍ക്കും മറ്റു സാമൂഹ്യ ദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും അടിമപ്പെടുന്ന മക്കള്‍, തങ്ങള്‍ നേടിയ വിദ്യയെയും ആര്‍ജിച്ച സര്‍ഗസിദ്ധിയെയും നിഷ്പ്രഭമാക്കുക മാത്രമല്ല ചെയ്യുന്നത്. അപകടകരമായ ഒരു സ്ഥിതി വിശേഷം സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്.
ജീവിതത്തിന്റെ വിജയോപാധിയായി വര്‍ത്തിക്കേണ്ട മൂല്യബോധം സമയാസമയങ്ങളില്‍ നട്ടുവളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ കാണിക്കുന്ന അശ്രദ്ധ തങ്ങളുടെ മക്കളെ റാഗിങ് വീരന്മാരും സ്ത്രീപീഡനക്കാരും കൊലപാതകികളും മാതാപിതാക്കളെ പീഡിപ്പിക്കുന്നവരും ലഹരിയുടെ അടിമകളും ജീവിതത്തെക്കുറിച്ച് ഒരു ലക്ഷ്യബോധവുമില്ലാത്തവരുമായി മാറ്റുന്നുവെങ്കില്‍ ഈ കുറ്റകൃത്യങ്ങളിലെ ഒന്നും രണ്ടും പ്രതികള്‍ രക്ഷിതാക്കളല്ലാതെ മറ്റാരുമല്ല. ആശങ്കയ്ക്കിടയാക്കും വിധം കുട്ടികളില്‍ പ്രശ്‌നങ്ങള്‍ പെരുകുമ്പോള്‍ ചികില്‍സിക്കേണ്ടതു മാതാപിതാക്കളെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago