ഇന്ധനവില വര്‍ധനവ്, അമിത വൈദ്യുതി ബില്ല്: കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര നടപടിക്കും സംസ്ഥാന സര്‍ക്കാരിന്റെ അമിത വൈദ്യുതി ബില്ലിനുമെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
രാവിലെ 10ന് തിരുവനന്തപുരത്ത് പട്ടം വൈദ്യുതിഭവന് മുന്നില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പങ്കെടുക്കും.ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം, ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ് പൂര്‍ണമായും സൗജന്യമാക്കണം, എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ് 30 ശതമാനമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും തയാറാകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ 756 വൈദ്യുതി ഓഫിസുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."