ഉദുമയില്‍ റോഡ് വികസനത്തിന് സി.പി.എം തടസം:
യൂത്ത് ലീഗ് പ്രകടനവും പൊതുയോഗവും നടത്തി
ഉദുമ: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന രീതിയില്‍ സി.പി.എം നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം.എ റഹിമാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് അങ്കക്കളരി , ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സത്താര്‍ മുക്കുന്നോത്ത്, ടി.കെ. ഹസീബ്, കാദര്‍ ഖാത്തിം, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, എരോല്‍ മുഹമ്മദ് കുഞ്ഞി, എം.എ നജീബ്, യു.എം ഷരീഫ് സംസാരിച്ചു.
ടൗണില്‍ നടന്ന പ്രകടനത്തിന് ഹൈദര്‍ കോട്ടിക്കുളം, ഹംസ ദേളി, റംഷീദ് നാലാംവാതുക്കല്‍, ഹാഷിം പടിഞ്ഞാര്‍, ജൗഹര്‍ ഉദുമ നേതൃത്വം നല്‍കി. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബസ് ഷെല്‍ട്ടര്‍ നീക്കം ചെയ്യാന്‍ അനുവദിക്കാത്ത വികസന വിരോധികളുടെ നിലപാടില്‍ പ്രതിഷേധിച്ച് വരുംദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."